നാവായിക്കുളം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും ആറ്റിങ്ങല്‍ പട്ടണത്തില്‍ നിന്നും കല്ലമ്പലത്തിന് അടുത്തായി ഏറെയൊന്നും അകലത്തല്ലാതെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.
നാവായിക്കുളം ഗ്രാമപഞ്ചായത്ത്…
പാരമ്പര്യത്തിന്റെ തനിമയും, വികസനത്തിന്റെ പുതിയ കാഴ്ചപ്പാടും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന നാടാണ് നാവായിക്കുളം.
നാടിന്റെ അഭിമാനമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്ര-സാംസ്കാരിക പൈതൃകങ്ങൾ നാവായിക്കുളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിന് സാക്ഷ്യം വഹിക്കുന്നു.
കാലം മാറുന്നതിനൊപ്പം, ജനങ്ങളുടെ ആവശ്യങ്ങളും മാറുന്നു.
ആ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, മാലിന്യസംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, കാർഷിക മേഖല എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നാടിന്റെ സമഗ്ര വികസനത്തിനായി ഗ്രാമപഞ്ചായത്ത് മുന്നേറുകയാണ്.