നാവായിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം, 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ–ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും,2026ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ അക്ഷയവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
പൌരാവകാശ രേഖ 2026 (Citizen Charter 2026)

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലളിതവും സുതാര്യവുമായി ലഭ്യമാക്കുന്നതിനാണ് പൗരാവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സമയപരിധി എന്നിവയെക്കുറിച്ച് പൗരന്മാർക്ക് വ്യക്തമായ ധാരണ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനും ഈ രേഖ സഹായിക്കുന്നു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം, ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് മികച്ച സേവനം നൽകുന്നതിനുള്ള ഒരു മാർഗ്ഗരേഖയായും നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രയോജനപ്പെടുന്നു.

  • പൌരാവകാശ രേഖ(കരട്)