നാവായിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം, 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ–ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും,2026ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ അക്ഷയവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
--കാഴ്ച്ചപ്പാടും ദൌത്യവും--

നാവായിക്കുളം ഗ്രാമപഞ്ചായത്ത്

കാഴ്ചപ്പാടും ദൗത്യവും

 
👁

കാഴ്ചപ്പാട്

01. പൊതുജന സംതൃപ്തിയും സമഗ്ര ക്ഷേമവും ഉറപ്പാക്കുക.
02. ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുക.
03. ആധുനിക സാങ്കേതികവിദ്യയുടെ പരമാവധി പ്രയോജനം ഉറപ്പാക്കുക.
04. സുതാര്യവും ജനസൗഹൃദപരവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുക.
05. സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ മേഖലകളിൽ സമഗ്ര വികസനം കൈവരിക്കുക.
06. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുക.
07. സജീവമായ ജനപങ്കാളിത്തത്തിലൂടെ തദ്ദേശ സ്വയംഭരണം ശക്തിപ്പെടുത്തുക.
★

ദൗത്യം

01. നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ പ്രധാന ദൗത്യം നിയമപരമായി നിർബന്ധമായ സേവനങ്ങൾ ജനങ്ങൾക്ക് തടസ്സരഹിതമായും വേഗത്തിലും ഗുണമേന്മയോടെയും നൽകുക എന്നതാണ്. പഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങളും വികസന പ്രവർത്തനങ്ങളും സുതാര്യമായും ശാസ്ത്രീയമായും സജീവമായ ജനപങ്കാളിത്തത്തോടെയും നിർവഹിക്കുക എന്നതും ഇതിന്റെ ഭാഗമാണ്.
02. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനൊപ്പം സാമൂഹ്യനീതി, സാമ്പത്തിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ-ശിശു ക്ഷേമം, മുതിർന്ന പൗരന്മാരുടെ ക്ഷേമം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ സമഗ്രമായ ഇടപെടലുകൾ ഉറപ്പാക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
03. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയും സുതാര്യവും കാര്യക്ഷമവും ഉത്തരവാദിത്തമുള്ളതും ജനസൗഹൃദപരവുമായ തദ്ദേശ ഭരണസംവിധാനം സ്ഥാപിക്കുക എന്നതാണ് പഞ്ചായത്തിന്റെ ദീർഘകാല ലക്ഷ്യം.