നാവായിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം, 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ–ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും,2026ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ അക്ഷയവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
തൂഫാൻ 2.0 - ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനവും ലഹരിവിരുദ്ധ റാലിയും

September 30, 2026

ഓപ്പറേഷൻ തൂഫാൻ (തൂഫാൻ സന്ദേശം / തൂഫാൻ 2.0 ) രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  28.09.2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബഹു കേരള മുഖ്യമന്ത്രി നിർവഹിച്ചു. തദവസരത്തിൽ ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, തൂഫാൻ വാരിയർ പ്രഖ്യാപനം തുടങ്ങിയവ ജനകീയ പങ്കാളിത്തത്തോടുകൂടി പോലീസ് വകുപ്പും നാവായിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. ലഹരിയിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കുവാനുള്ള മഹത്തായ ഈ സംരംഭത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,മറ്റു എല്ലാ ജനപ്രതിനിധികള്‍,സെക്രട്ടറി, കല്ലമ്പലം പോലിസ് മേധാവികള്‍,എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍,ജീവനക്കാര്‍ എന്നിവരുടേയും മഹനീയ സാന്നിധ്യത്തോടൊപ്പം തൂഫാന്‍2.0 പ്രതിജ്ഞ ചെയ്തു. കൂടാതെ കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ കുട്ടികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ മുഴുവൻ ജനങ്ങളും പങ്കെടുക്കുകയുണ്ടായി. തൂഫാൻ പ്രതിജ്ഞയ്ക്കുശേഷം എക്സൈസ് വകുപ്പ്,പോലീസ് മോധാവികള്‍ എന്നിവര്‍ ചേര്‍ന്ന് ബോധവൽക്കരണ ക്ലാസും പങ്കെടുപ്പിച്ചു. 

 

 

 

TOOFAN 2.0